സിദ്ധാർഥന്റെ കൊലപാതകം: പ്രതിപട്ടികയിൽ മുഖ്യമന്ത്രിയുമുണ്ടെന്ന് കെ.സി വേണു​ഗോപാൽ

നെടുമങ്ങാട്‌: വെറ്ററിനറി വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. അക്രമകാരികൾക്കും ക്രിമിനലുകൾക്കും ജീവൻ രക്ഷ പരിവേഷം നൽകിയും അക്രമം നടത്തിവന്നാൽ മാലയിട്ട് സ്വീകരിച്ചും എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതിപട്ടികയിലാണ്. കേരളത്തിലെ ഹോസ്റ്റലുകൾ പാർട്ടി ​ഗ്രാമങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടുള്ള വസതിയിലെത്തി മാതാപിതാക്കളെ അശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൂക്കോട് സർക്കാർ വെറ്റിറനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം ഉത്തരേന്ത്യയിലെപോലെ ആൾക്കൂട്ട കൊലപാതകമാണ്.മൂന്നു ദിവസം വരെ വെള്ളം പോലും നൽകാതെ സിദ്ധാർഥ്വിനെ പൈശാചികമായി പീഡിപ്പിച്ചാണ് കൊലപെടുത്തിയത്. കേരളത്തിലെ ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറി. ഇവിടെ എസ്. എഫ്. ഐയെ ക്രിമിനൽ സംഘമായി വളർത്തിയത് പിണറായി വിജയനാണ്," അദ്ദേഹം പറഞ്ഞു.

സിദ്ധാർഥ് എസ്. എഫ്. ഐയിൽ ചേരണമെന്ന് നിർബന്ധം ഉണ്ടായിരുന്നു, മിടുക്കനായ വിദ്യാർഥിയെ തങ്ങളുടെ സംഘടനക്ക് ലഭിക്കാതെ വന്നതിലുള്ള അസഹിഷ്ണുതയുമാണ് കൊലപാതകത്തിലെത്തിച്ചത്. എസ്. എഫ്. ഐ കോളേജുകളെ ക്രിമിനൽ സംഘങ്ങളുടെ താവളങ്ങളാക്കി മാറ്റുകയാണ്. ഇവർക്ക് സംരക്ഷണം നൽകി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർഥിന്റെ കുടുംബത്തിന് നീതി വാങ്ങികൊടുക്കാൻ കോൺഗ്രസ്‌ പ്രസ്ഥാനം ഏതറ്റം വരെയും പോകുമെന്നും വേണുഗോപാൽ പറഞ്ഞു. ടി. സിദ്ദീഖ് എം.എൽ.എ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി, കെ.പി.സി.സി സെക്രട്ടറി എം. ലിജു, തേക്കട അനിൽ, വട്ടപ്പാറ ചന്ദ്രൻ, എസ്‌വ്. അരുൺകുമാർ, ടി. അർജുനൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫോട്ടോ :സിദ്ധാർഥിന്റെ വീട്ടിൽ എത്തിയ കെ. സി. വേണുഗോപാൽ പിതാവുമായി സംസാരിക്കുന്നു

Tags:    
News Summary - Chief minister also part of Siddharth's murder says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.