നെടുമങ്ങാട്: റോഡ് വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ ആനാട് ബാങ്ക് ജങ്ഷനിലെ സര്‍ക്കാർ ഭൂമിയില്‍ സി.പി.എം കെട്ടിയ പാര്‍ട്ടി ഓഫിസ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് പുത്തന്‍പാലം ഷഹീദ്, മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടംപള്ളി സനല്‍ എന്നിവര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി.
റോഡ് വികസനത്തിന്റെ പേരില്‍ റോഡിന്റെ ഇരുവശങ്ങളിലും നിന്ന മരങ്ങളത്രയും മുറിച്ചുമാറ്റിയിരുന്നു. ഈ ഭാഗത്താണ് സി.പി.എം സര്‍ക്കാര്‍ഭൂമി കൈയേറി പാര്‍ട്ടി ഓഫിസ് നിര്‍മിച്ചതെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും റോഡ് വികസനത്തെ അട്ടിമറിക്കുമെന്നും പരാതിയില്‍ പറയുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെട്ട് റോഡ് പുറമ്പോക്കിലെ പാര്‍ട്ടി ഓഫിസ് പൊളിച്ചുനീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.