1. അറസ്റ്റിലായ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ​ശി 2. കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെൻറ​റി​െൻറ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​കം വെ​ള്ള​നാ​ട് ശ​ശി ത​ല്ലി​ത്ത​ക​ർ​ക്കു​ന്നു

ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണിച്ചില്ല;​ ​ശി​ലാ​ഫ​ല​കം ത​ല്ലി​ത്ത​ക​ർ​ത്ത കോൺഗ്രസ്​ നേതാവ്​ വെള്ളനാട്​ ശശി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​രോ​ഗ്യ സ​ബ് സെൻറ​റി​െൻറ ശി​ലാ​ഫ​ല​കം ത​ല്ലി​ത്ത​ക​ർ​ത്ത ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം അറസ്റ്റിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ മെമ്പറു​ം കോൺഗ്രസ്​ നേതാവുമായ വെള്ളനാട് കാരിക്കോണം കൃഷ്ണകൃപയിൽ ശശിധരൻ നായർ എന്ന വെള്ളനാട് ശശിയെ(75)യാണ്​ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെ​ള്ള​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെൻറ​ർ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​ക​മാ​ണ് ശ​ശി ത​ല്ലി​ത്ത​ക​ർ​ത്ത​ത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകത്തിൽ തന്‍റെ പേര് ചേർക്കാത്തതിലുള്ള വിരോധം നിമിത്തം സബ് സെൻററർ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഗ്രാനൈറ്റ് കൊണ്ട് നിർമ്മിതമായ ശിലാഫലകവും ജനൽഗ്ലാസ്സും അടിച്ച് പൊട്ടിച്ച് പൊതുമുതൽ നശിപ്പിച്ചുവെന്നാണ്​ കേസ്​. സം​ഭ​വ​ത്തി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ​നു​സ​രി​ച്ച്​ ആ​ര്യ​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തിരുന്നു.

വെ​ള്ള​നാ​ട് ശ​ശി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് 48 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഈ​റ്റ തെ‌ാ​ഴി​ലാ​ളി​ക​ൾ​ക്ക്​ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി വെ​ളി​യ​ന്നൂ​ർ ഗ​വ.​എ​ൽ.​പി സ്കൂ​ളി​നു പി​ന്നി​ൽ ഒ​രു ഏ​ക്ക​ർ വ​സ്തു വാ​ങ്ങി​യ​ത്. ഇ​തി​ലെ അ​ഞ്ചു സെൻറി​ലാ​ണ്​ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി നാ​ഷ​ന​ൽ അ​ർ​ബ​ൻ മി​ഷ​െൻറ 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് സ​ബ്‌ സെൻറർ നി​ർ​മാിച്ചത്​. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ അ​ടൂ​ർ പ്ര​കാ​ശ് എം.​പി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​താ​യി ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി ശി​ലാ​ഫ​ല​ക​വും സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ, പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക​ഴി​ഞ്ഞ 11ന് ​ആ​രോ​ഗ്യ സ​ബ് സെൻറ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. രാ​ജ​ല​ക്ഷ്മി വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ചടങ്ങിന്​ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​മാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഉ​ളി​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​ത്.

സ​ബ് സെൻറ​ർ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര പ​ദ്ധ​തി അ​ർ​ബ​ൻ മി​ഷ​ൻ ഫ​ണ്ടി​ൽ നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. വെ​ള്ള​നാ​ട് ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​അ​ജി​ത് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്തി​െൻറ നേതൃത്വത്തിൽ ആര്യനാട് എസ്.ഐ ജോസ്, എസ്.ഐമാരായ ഗംഗാപ്രസാദ്, ഷീന എന്നിവർ ചേർന്നാണ് ശശിയെ അറസ്റ്റ് ചെയ്തത്. കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Congress leader Vellanad Sasi arrested for Destroying public property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.