നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ വാമനപുരം, നെടുമങ്ങാട് എക്സൈസ് ഇന്നലെയും ഇന്നും നടത്തിയ റെയ്ഡിൽ മലയോര മേഖലയായ പാലോട്, നന്ദിയോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽനിന്ന് 10 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും 150 ലിറ്റർ വാഷും 50000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയും ബി.ജെ.പി, യുവമോർച്ച പ്രവർത്തകനുമായ ആം ബ്രോസ് എന്ന് വിളിക്കുന്ന മനീഷ് പാലോട്, പൂവത്തർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 2 ലിറ്റർ ചാരായവും വിൽക്കാൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉൾപ്പെടെയാണ് മനീഷ് പിടിയിലായത്.
ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നു. ഒരു ലിറ്ററിന് 2200 രൂപ നിരക്കിൽ പേരൂർക്കടയിലും വട്ടപ്പാറയിലും എത്തിച്ചാണ് വിൽപന നടത്തുന്നതെത്ര. സുമേഷ് വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നതുൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.