നെടുമങ്ങാട്: വധശ്രമക്കേസിലെ പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മഞ്ച പുലച്ച തടത്തരികത്തു വീട്ടിൽ നന്ദു എന്ന അനന്ദു (23), നെടുമങ്ങാട് പുളിഞ്ചി പണയിൽ വീട്ടിൽ അബ്ബാസ് (22) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ച പാറക്കാട് സ്വദേശിയായ രജീഷിനെയും സുഹൃത്ത് സജിനെയും പേരുമല ശ്യാംനിവാസ് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
രജീഷിെൻറ ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തത് പറഞ്ഞു വിലക്കിയതിലുള്ള വിരോധം നിമിത്തം പ്രതികൾ മാർച്ച്് ഒമ്പതിന് ഉച്ചക്ക് രണ്ടോടെ രജീഷിെൻറ ബന്ധുവായ ശ്യാമിെൻറ പേരുമലയിലുള്ള വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി രജീഷിനെയും സജിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമീക്കുകയും ശ്യാമിനെ ദേഹോപദ്രവം ഏൽപിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരവെയാണ് പിടിയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ് പി.എസ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ പൊലീസുകാരായ ജിജി, സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.