നെടുമങ്ങാട്: നഗരസഭാപരിധിയില്‍ ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്തി പിഴചുമത്തി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാലിന്യക്കുഴലുകള്‍ ജലസ്ത്രോതസുകളിലേയ്ക്ക് തുറന്നു വിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
നഗരസഭയുടെ ആരോഗ്യവിഭാഗം സ്ക്വാഡാണ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. കൊല്ലംകാവ്, പഴകുറ്റി, കല്ലമ്പാറ, പതിനൊന്നാം കല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജലസ്ത്രോതസുകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. മാലിന്യപൈപ്പുകള്‍ അടച്ചു. ജലാശയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയാല്‍ അടുത്തദിവസം മുതല്‍ 25000 രൂപ പിഴ ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.