നെടുമങ്ങാട്: കാണാതായ വൃദ്ധ ദമ്പതികൾക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ ലീല (65), രവി (72)ദമ്പതികൾക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിനിൽ നിന്നാണ് ഇരുവരും വീണത്.
പാറശ്ശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലെയയും കാണാനിെല്ലന്നുപറഞ്ഞ് മക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രവി തമിഴ്നാട് സ്വദേശിയും ലീല നെടുമങ്ങാട് സ്വദേശിയുമാണ്. ഇവർ തമിഴ്നാട്ടിലായിരുന്നു താമസം. കുറച്ചുമാസങ്ങൾക്കുമുമ്പാണ് മകന്റെ പുലിപ്പാറയിലെ വീട്ടിലെത്തിയത്.
തൊട്ടടുത്തുതന്നെ ഇവരുടെ മകളും താമസമുണ്ട്. മകളുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് 20 ന് ഇരുവരും വീട്ടിൽ നിന്ന് പോയത്.
എന്നാൽ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അേന്വഷണത്തിൽ ഇവർ മകളുടെ വീട്ടിൽ എത്തിയിട്ടിെല്ലന്ന് കണ്ടു.
മൊബൈൽ ഫോണും വസ്ത്രങ്ങളും എടുക്കാതെയാണ് ഇവർ പോയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പാറശ്ശാല െപാലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.