നെടുമങ്ങാട്: പ്രമേഹ രോഗബാധിതനായി ഇരു കാലുകളും മുറിച്ചുമാറ്റി ദുരിതത്തിൽ കഴിയുന്ന 62കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. ആര്യനാട് കാനക്കുഴി റോഡരികത്ത് വീട്ടിൽ മജീദ്കുഞ്ഞാണ് നിത്യവൃത്തിക്ക് പോലും വകയില്ലാതെ കഴിയുന്നത്. വാസയോഗ്യമല്ലാത്ത വാടക കെട്ടിടത്തിലാണ് മജീദ്കുഞ്ഞ് കഴിയുന്നത്. 2011ലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചത്. പിന്നീട് ഇടതുകാലിലും രോഗബാധയുണ്ടായി.
കഴിഞ്ഞ വർഷം ഇടതുകാലും തുടയുടെ ഭാഗം വെച്ച് മുറിച്ചതോടെ മജീദിന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഇതിനിടയിൽ ഹൃദ്രോഗവും പിടിപെട്ടു. ഇതിനെല്ലാം ചികിത്സ നടത്തിപോകുന്നതിനിടയിൽ വൃക്കകളെയും രോഗം ബാധിച്ചു. നല്ലൊരു തുക മരുന്നുകൾക്കുമാത്രം ചെലവുണ്ട്.
സുമനസ്സുകളുടെ ചെറിയ സഹായത്തിലാണ് ഒരുവിധം ചികിത്സയും നിത്യ ചെലവുകളും നടത്തുന്നത്. സഹായം പ്രതീക്ഷിച്ച് ഫെഡറൽ ബാങ്ക് ആര്യനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19350100049418. ഐ.എഫ്.എസ്.സി: FDRL 0001935. ഫോൺ: 7034892684
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.