നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മശാനമായ കല്ലമ്പാറ ശാന്തിതീരത്തിലെ ഗ്യാസ് ഫർണറിൽ ശവസംസ്കാരത്തിനിടെ തീ ആളിപ്പടർന്ന് ബന്ധുക്കൾ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു.
നഗരസഭ ജീവനക്കാരനായ റൊമേഷിനാണ് ഗുരുതര പൊള്ളലേറ്റത്. സംസ്കാരചടങ്ങുകള്ക്കെത്തിയ നാലുപേര്‍ക്കും കാര്യമായ പരിക്കുകളും പൊള്ളലുമുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ ശാന്തിതീരത്തില്‍ സംസ്കാരത്തിനെത്തിച്ച കല്ലയം സ്വദേശി രാമചന്ദ്രെൻറ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അേന്ത്യാപചാരച്ചടങ്ങുകള് കഴിഞ്ഞ് ബന്ധുക്കള്‍ പുറത്തേക്കിറങ്ങി. മൃതശരീരം ഗ്യാസ് അടുപ്പിലേക്ക് മാറ്റിയശേഷം ജീവനക്കാര്‍ ഗ്യാസ് പ്രവര്ത്തിപ്പിച്ചത്തോടെയാണ് ഗ്യാസ് ലീക്കായി തീ ആളിപ്പടർന്നത്. ഈ സമയം ജീവനക്കാരനായ റൊമേഷാണ് അടുത്തുണ്ടായിരുന്നത്. അതിനാലാണ് ഇദ്ദേഹത്തിെൻറ പൊള്ളല്‍ ഗുരുതരമായത്. ഉടന്‍തന്നെ ശ്മശാനത്തിെൻറ പ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തിെവച്ചു. പൊള്ളലേറ്റ അഞ്ചുപേരേയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
പൊതുശ്മശാനത്തിലെ ഗ്യാസ് സംവിധാനത്തില്‍ തകരാര്‍ ഉണ്ടോയെന്ന് അടുത്തദിവസം കമ്പനിയുടെ സാങ്കേതികവിദഗ്ധരെത്തി പരിശോധിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. സംസ്കാരത്തിന് രണ്ട് യൂനിറ്റുകള്‍ ഉള്ളതിനാല്‍ ശാന്തിതീരത്തില്‍ ശവസംസ്കാരചടങ്ങുകള്‍ നിര്‍ത്തിവെക്കില്ല. ഇവിടത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനാൽ പകരം ചുമതല നൽകിയവരായിരുന്നു സംസ്കാരം നിർവഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.