നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽപ്പെട്ട ഏണിക്കര-കല്ലയം- കഴുനാട് റോഡ് നബാർഡ് -ആർ.ഐ.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 6.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഏണിക്കര മുതൽ കഴുനാട് വരെയുള്ള 4.4 കിലോമീറ്റർ റോഡ് ടാറിങ് പൂർത്തിയാകുന്നതുവഴി പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കും. ഈ പദ്ധതിയിലൂടെ റോഡ് 5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കും.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ റോഡ് മെറ്റലിട്ട് ഉയർത്തുകയും, കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ ഓടയും കലുങ്കും സംരക്ഷണ ഭിത്തിയും നിർമിക്കും.നല്ല വളവുള്ള സ്ഥലങ്ങളിൽ, റോഡിന്റെ ഇരുവശങ്ങളിലും, കുത്തൊഴുക്കുള്ള സ്ഥലങ്ങളിലും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. പദ്ധതിക്ക് സാങ്കേതിക അനുമതി കിട്ടിയാലുടൻതന്നെ ടെൻഡർ നടപടികൾ ആരംഭിക്കും. ഈ സ്കീമിൽ ഉൾപ്പെടുന്ന വർക്കുകൾക്ക് ഏഴു വർഷം ഗാരൻറിയുണ്ടാകും. പ്രദേശത്തെ പൊതുജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പാണ് പദ്ധതി പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.