നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ല്‍ ക​ച്ചേ​രി ജ​ങ്ഷ​നു​സ​മീ​പം ത​ള്ളി​യി​രി​ക്കു​ന്ന മാ​ലി​ന്യം  

ടൗണില്‍ മാലിന്യം, മൂക്കുപൊത്തി ജനം

നെടുമങ്ങാട്: ടൗണിൽ ആലിന്‍ചുവട്ടിനു സമീപത്തുൾപ്പെടെ പലയിടത്തും മാലിന്യം. മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതി. മാതൃക ജങ്ഷന്‍ എന്നുവിളിക്കുന്ന കച്ചേരി ജങ്ഷനിലാണ് കഴിഞ്ഞദിവസം മാലിന്യം തള്ളിയത്. 50 ലധികം ചാക്ക് മാലിന്യം ഇവിടെ തള്ളിയിട്ടുണ്ട്.

ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് അധികവും. പ്ലാസ്റ്റിക് മാലിന്യവും കൂട്ടത്തിലുണ്ട്. കടകള്‍ക്ക് പിന്‍ഭാഗത്ത് മാലിന്യം തള്ളിയിരിക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാകില്ല. രൂക്ഷമായ ദുര്‍ഗന്ധം വന്നതോടെ ഓട്ടോതൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മാലിന്യക്കൂമ്പാരം കണ്ടെത്തിയത്.

നഗരസഭയെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരാരും എത്തിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുസംസ്കരിക്കാൻ ഹരിതകർമസേനയുണ്ട്. ഇതിന് തുക നൽകാൻ മടിക്കുന്ന ചിലർ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നു. പല വ്യാപാരകേന്ദ്രങ്ങളും ഇത്തരത്തിൽ ചെയ്യുമ്പോൾ നടപടിയെടുക്കാൻ നഗരസഭക്ക് കഴിയുന്നില്ല.

Tags:    
News Summary - Garbage dump in the town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.