നെടുമങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയെതുടർന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ വെള്ളക്കെട്ട്. ചുള്ളിമാനൂർമുതൽ പാലോട് വരെയുള്ള ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മഴ നിർത്താതെ പെയ്തതോടെയാണ് റോഡിൽ വെള്ളം കയറിയത്.
കുറുപുഴ, താന്നിമൂട് ഭാഗങ്ങളിൽ റോഡിന് സമാന്തരമായി ഒഴുകുന്ന തോട് നിറഞ്ഞു കവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്. ഇളവട്ടം-കുറുപുഴ മേഖലയിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.
ഒഴുക്കുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ടുതന്നെ അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു. കനത്ത മഴയിൽ ഈ പ്രദേശങ്ങളിൽ മുമ്പും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.