നെടുമങ്ങാട്: ആളൊഴിഞ്ഞ വീട്ടിൽനിന്ന് 1.56 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലറ വെള്ളംകുടിയൻ തണ്ണിയത്തെ വീട്ടിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. മിതൃമ്മല മഠത്തുവാതുക്കൽ കുന്നുംപുറത്തു വീട്ടിൽ കണ്ണൻ എന്ന അനന്തകൃഷ്ണനെ (24) അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന കല്ലറ തണ്ണിയം കിഴക്കുംകര പുത്തൻവീട്ടിൽ വിഷ്ണുരാജിനെതിരെ കേസെടുത്തു. ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊതികളാക്കി കല്ലറ, പാങ്ങോട്, ഭരതന്നൂർ എന്നിവിടങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുകയായിരുന്നു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെയും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡ് തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ആദർശ്, മോഹൻകുമാർ പ്രിവന്റിവ് ഓഫിസർമാരായ നാസറുദ്ദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജീർ, ശ്രീകാന്ത്, മുഹമ്മദ് മിലാദ്, ശ്രീകേഷ്, സജിത്ത്, ഹാഷിം, അൻസർ, വനിത സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.