നെടുമങ്ങാട്: വര്‍ഷങ്ങളായി മുണ്ടേലക്കാരുടെ ആവശ്യങ്ങളിലൊന്നാണ് ഗ്രാമച്ചന്ത. പ്രതിദിനം നിരവധി കച്ചവടക്കാരും അതിനിരട്ടി നാട്ടുകാരും വന്നുപോകുന്ന മുണ്ടേലയില്‍ ചന്ത ചേരുന്നത് പൊതുനിരത്തിനോട് ചേര്‍ന്നാണ്. ഇത് മിക്കപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡിലെ വലിയ കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ ഭാഗത്ത് ചന്ത ചേരുന്നതിനാല്‍ ഇവിടെ ആള്‍ക്കൂട്ടത്തിനെ ശ്രദ്ധിച്ച് വാഹനമോടിക്കുന്നവര്‍ പലപ്പോഴും അപകടക്കുഴികളില്‍ വീഴുന്നു. ഇനി കുഴികളില്‍ വീഴാതെ വാഹനങ്ങള്‍ വെട്ടിത്തിരിച്ചാല് റോഡില്‍ നില്‍ക്കുന്നവര്‍ക്ക് അപകടം പറ്റാറുണ്ട്.
വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുണ്ടേലയില്‍ ഒരു ഗ്രാമച്ചന്ത വേണമെന്നുള്ളത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഈ രണ്ടു പ്രദേശങ്ങളിലുള്ള കാര്ഷികവിഭവങ്ങളെല്ലാം വില്‍പ്പനക്കെത്തിക്കുന്നത് മുണ്ടേലയിലെ പാതവക്കിലാണ്. ചെറുകിട കാര്‍ഷികവിഭവങ്ങളുടെ വില്പനക്കായി ധാരാളം സ്ത്രീകളും ഇവിടെ എത്താറുണ്ട്. രാവിലെ ഒമ്പതു മുതല്‍ 11 വെരയാണ് ചന്ത ചേരുന്നത്.
മുണ്ടേലയില്‍ ചന്തക്ക് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധിതവണ നാട്ടുകാര്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാല്‍ വെള്ളനാട് പൊതുചന്തയുള്ളതിനാല് അധികൃതര്‍ മിക്കപ്പോഴും ഈ ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.