നെടുമങ്ങാട്: പൂവത്തൂർ സ്വദേശി ജയചന്ദ്രനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെടുമങ്ങാട് ചിറക്കാണി പൂവത്തൂർ ടവർ ജങ്ഷന് സമീപം കുഞ്ചുവീട്ടിൽ ബിജു (40), ആനാട് ഇരിഞ്ചയം എസ്.എൻ.ഡി.പി ഹാളിന് സമീപം ഇടവിളാകത്തു വീട്ടിൽ ദീപു (36) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജയചന്ദ്രനും ഭാര്യാസഹോദരനായ ബിജുവും തമ്മിലുള്ള വസ്തുതർക്കം പൊലീസിൽ പരാതിപ്പെട്ടതിലും ജയചന്ദ്രെൻറ മകൾ വീടുവിട്ടുപോയത് ജയചന്ദ്രൻ കാരണമാണെന്ന് തെറ്റിദ്ധരിച്ചും ബിജുവും കൂട്ടുകാരനായ ദീപുവൂം കൂടി വീട്ടിൽ ഉറങ്ങിക്കിടന്ന ജയചന്ദ്രനെ വിളിച്ചിറക്കി വെട്ടുകത്തികൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെട്ട് വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഇയാളെ ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുവീഴ്ത്തി. അന്ന് രാത്രി 9.30ന് ജയചന്ദ്രെൻറ ഭാര്യയുടെ ബന്ധുവായ പേരൂർക്കട സ്വദേശി ദീപക്കിനെയും അമ്മയെയും വീട്ടിൽ കയറി ഇവർ മാരകമായി വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
നെടുമങ്ങാട് ഡി വൈ.എസ്.പി ഉമേഷ് കുമാറിെൻറ നിർ ദേശാനുസരണം നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ്കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ മാരായ സുനിൽഗോപി, ഷിഹാബുദ്ദീൻ, വേണു, പ്രബേഷൻ എസ്.ഐ അനന്തകൃഷ്ണൻ, എ.എസ്.ഐ ഹസൻ, പൊലീസുകാരായ സനൽരാജ്, വിനു, സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.