നെടുമങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി അരുവിക്കര മണ്ഡലത്തില്‍ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. യോഗം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും അവരുടെ പരാതികളും നിർദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ്സ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ജി. സ്റ്റീഫൻ എം.എൽ.എ ചെയര്‍മാനും ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1500 പേരുടെ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്.
പുറമെ 11 സബ് കമ്മിറ്റികൾക്കും രൂപംനൽകി. ഡിസംബര്‍ 22ന് 11നാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്സ്. അന്നേദിവസം മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാതസദസ്സ് കാട്ടാക്കടയില്‍ നടക്കും.
കാട്ടാക്കട, അരുവിക്കര, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പ്രഭാത സദസ്സാണ് കാട്ടാക്കടയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, കലക്ടർ ജെറോമിക് ജോർജ്, അബ്കാരി ക്ഷേമ ബോർഡ് ചെയർമാൻ കെ.എസ്. സുനിൽകുമാർ, തഹസിൽദാർ നന്ദകുമാർ, ബി.ഡി.ഒ എസ്. ജീവൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.