നെ​ടു​മ​ങ്ങാ​ട് എ​സ്.​ബി.​ഐ​ക്ക് മു​ന്നി​ലെ തെ​രു​വു​നാ​യ്​​ക്ക​ൾ

നെടുമങ്ങാട് തെരുവുനായ് ശല്യം രൂക്ഷം

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാർഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിലെ റോഡിലും നടപ്പാതയിലുമാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂൾ, ബോയ്സ് യു.പി സ്കൂൾ, നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് നായ്ക്കൾ പേടിസ്വപ്നമാകുകയാണ്.

നെടുമങ്ങാട് തെരുവില്‍ അലയുന്ന സ്ത്രീയാണ് 50ലധികം വരുന്ന നായ്ക്കളെ തീറ്റിപ്പോറ്റുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരുമാസത്തിനിടെ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 26ലധികം പേർക്കാണ് തെരുവുനായുടെ കടിയേറ്റത്. ഇവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്. ഒരുദിവസം ഒമ്പതുപേരെ തെരുവുനായ് കടിച്ച സംഭവവും അടുത്തിടെയുണ്ടായി.

ആളുകളുടെ ജീവന് ഭീഷണിയായി തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന സ്ത്രീയെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനോ തെരുവുനായ്ശല്യത്തിനെതിരെ നടപടി സ്വീകരിക്കാനോ ഇതുവെരയും നഗരസഭയോ െപാലീസോ തയാറായിട്ടില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യുവജനസംഘടനകളുടെ തീരുമാനം.

Tags:    
News Summary - Nedumangad street dog menace is severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.