നെടുമങ്ങാട്: ആനാട് വില്ലേജ് ഓഫിസിൽ നിന്ന് ഓഫിസ് സീൽ മോഷണം പോയി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു. വില്ലേജ് ഓഫിസർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസമായി ജാതി, വരുമാന, മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾക്കുമായി എത്തുന്നവർക്ക് സീൽ െവച്ച രേഖകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്.
10 ദിവസം മുമ്പ് ജീവനക്കാർ ഓഫിസ് അടക്കാതെ പോയ സംഭവവും നടന്നിരുന്നു. ആനാട് വില്ലേജ് ഓഫിസിൽ നിന്ന് സീലുകൾ കാണാതായതിനെക്കുറിച്ചും ഓഫിസ് അടക്കാതെ ജീവനക്കാർ സ്ഥലം വിട്ടതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മൂഴി, ആനാട് മണ്ഡലം പ്രസിഡന്റുമാരായ വേട്ടംപള്ളി സനലും പുത്തൻപാലം ഷഹീദും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.