നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ നിർത്തുന്ന സ്ഥലത്ത് സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പുറത്തേക്കൊഴുകുന്നു. നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്ത 'ടേക്ക് എ ബ്രേക്ക്' പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്കാണ് പൊട്ടിയൊഴുകുന്നത്.
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും ദുരിതമായി മാറിയിട്ട് ദിവസങ്ങളായെങ്കിലും പരിഹരിക്കാൻ നടപടിയില്ല.
ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കുകയും മന്ത്രിമാർ ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്ത പബ്ലിക് കംഫർട്ട് സ്റ്റേഷനാണിത്. ഉദ്ഘാടനത്തിനുശേഷം മാസങ്ങൾ കഴിയുമ്പോഴേക്കും പൊട്ടിയൊഴുകി. മലിനജലം മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുന്നിൽ തളംകെട്ടി നിൽക്കുകയാണ്. യാത്രക്കാർക്ക് ഇതിൽ ചവിട്ടിയാണ് കടന്നുപോകേണ്ടത്. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.