നെടുമങ്ങാട്: വലിയമലയിൽ ഭാര്യാമാതാവിനെ മരുമകൻ കുത്തിപ്പരിക്കേൽപിച്ചു. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെ (55) മരുമകൻ ശ്രീകുമാർ (37) ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി െപാലീസിന് കൈമാറി. ശനിയാഴ്ച ഉച്ചയോടെ വലിയമല കൊറളിയോടാണ് ആക്രമണം നടന്നത്. കുടുംബപ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.
സീതയും ശ്രീകുമാറിന്റെ മകളും ചുള്ളിമാനൂരിൽ പോയ ശേഷം വീട്ടിലേക്ക് വരുന്ന വഴിയാണ് ശ്രീകുമാർ ആക്രമിക്കുന്നത്. കഴുത്തിലും തലയിലും കുത്തേറ്റ സീതയെ വലിയമല പൊലീസ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീകുമാറിനെ വലിയമല പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ ദൃശ്യമാധ്യമ പ്രവർത്തകൻ ഷിജുവിനെ പ്രതി ആക്രമിച്ചു. മൊബൈൽ തട്ടിയെറിയുകയും വിലങ്ങിട്ട കൈകൾ കൊണ്ട് മുഖത്തടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.