നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ സ്ഥാപിച്ച എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ കരാര്‍ ലംഘിച്ച് കെ.എസ്.ഇ.ബി. അധികൃതര്‍ ഇളക്കി മാറ്റിയതായി പരാതി. നഗരസഭാ പരിധിയിലെ 250 ലധികം തെരുവ് വിളക്കുകള്‍ ഇളക്കിമാറ്റിയെന്ന് നഗരസഭ അധികൃതര്‍പറയുന്നു. ഇതോടെ നഗരപ്രദേശങ്ങള്‍ ഇരുട്ടിലായി. 39 വാര്‍ഡുകളില്‍ കെ.എസ്.ഇ.ബി നെടുമങ്ങാട് സെഷന് പരിധിയില്‍ മാത്രമാണ് തെരുവ് വിളക്കുകള്‍ ഊരിമാറ്റിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാക്കി മാറ്റണമെന്ന സംസ്ഥാന ഗവണ്മെന്റിന്റെ നിര്‍ദ്ദേശം പാലിച്ച് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ 2500- എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങി. കെ.എസ്.ഇ.ബി. നെടുമങ്ങാട് സെക്ഷന്‍ നിര്‍ദ്ദേശിച്ച യൂസര്‍ ഫീ ഒടുക്കിയ ശേഷമാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
ഇതില്‍ സിംഗിള്‍ ഫൈയ്സ് ലൈനുള്ള കുറച്ച് ഭാഗത്ത് മുന്‍പ് സ്ഥാപിച്ചിരുന്ന ആട്ടോമാറ്റിക് സ്ട്രീറ്റ്ലൈറ്റ് മാറ്റി അവിടങ്ങളിലും എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇങ്ങനെ സ്ഥാപിച്ച ലൈറ്റുകളും വൈദ്യുത വകുപ്പ് അധികൃതര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഇളക്കി മാറ്റുകയായിരുന്നെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ സി.എസ്. ശ്രീജ പറയുന്നു.
നഗരസഭ 40 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ലൈറ്റുകള്‍ വാങ്ങിയത്. 2500 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ നഗരസഭാ പ്രദേശത്ത് രാത്രികാലങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കാവുന്ന അവസ്ഥയായിരുന്നു. എന്നാല്‍ കെ.എസ്.ഇ.ബി.യുടെ ഈ നിലപാട് കാരണം നഗരസഭയുടെ പല ഭാഗങ്ങളും ഇരുട്ടിലായിരിക്കുകയാണ്. ഇത് ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
തെരുവ് വിളക്കുകള്‍ ഇളക്കി മാറ്റിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗം വ്യാപകപ്രതിഷേധം രേഖപ്പെടുത്തി. ലൈറ്റുകള്‍ അടിയന്തിരമായി പുനസ്ഥാപിച്ച് നഗരസഭവാസികള്ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് കെ.എസ്.ഇ.ബി. പരിഹാരം കാണണമെന്ന് പ്രമേയവും പാസ്സാക്കി.
എട്ടുവര്‍ഷമായി കത്താത്ത ലൈറ്റുകളുടെപോലും പണം കെ.എസ്.ഇ.ബി വാങ്ങുകയാണ്. മീറ്ററിംങ് എന്നത് വെറുതേയാണ്. ഒറ്റലൈറ്റുകളിലും മീറ്ററിംങ് ഇല്ല. മനക്കണക്ക് കൂട്ടിയാണ് തുക നിശ്ചയിക്കുന്നത്. ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സമീപത്തെ കച്ചവടക്കാരാണ്. ടൈമറുകള് പ്രവര്‍ത്തിക്കുന്നില്ല. നെടുമങ്ങാട് ടൗണ്‍, നഗരിക്കുന്ന്, കണ്ണാറംകോട്, അരശുപറമ്പ്, കച്ചേരിനട, വാണ്ട, മുഖവൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നും ലൈറ്റുകള്‍ ഊരിമാറ്റി.
സ്ട്രീറ്റ് ലൈനുകളില്ലാത്ത പോസ്റ്റുകളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് കുറ്റകരമാണെന്നും അടിയന്തിരമായി ഇവ ഇളക്കിമാറ്റണമെന്നും ആവശ്യപ്പെട്ട് നഗരസഭക്കും കരാറുകാരനും നോട്ടീസ് നല്‍കിയിരുന്നുവെന്ന് കെ. എസ്. ഇ. ബി നെടുമങ്ങാട് എ.എക്സ്.സി കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ സമയപരിധി ഏറെക്കഴിഞ്ഞിട്ടും ഇതിനു മാറ്റം വന്നില്ല. ഇത് വൈദ്യുതി വകുപ്പിന് ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കും. അതിനാലാണ് ഇളക്കി മാറ്റിയത്. പ്രശ്നം പരിഹരിക്കാന്‍ നഗരസഭ മുന്നോട്ടുവരണമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.