നെടുമങ്ങാട്: ക്ഷേത്രത്തിന്റെ മുന്‍വാതില്‍ തീയിട്ട് നശിപ്പിച്ചശേഷം മോഷണശ്രമം. പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്ത ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും കിട്ടാത്തതിനാല്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ മുന്നില്‍ സൂക്ഷിച്ച നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലെറിഞ്ഞു.
ബുധനാഴ്ച രാത്രിയാണ് അക്രമികള്‍ ക്ഷേത്രത്തിനകത്തുകയറി വിറകുകള്‍ കൂട്ടിയിട്ട് മുന്‍വാതില്‍ കത്തിച്ചത്. വ്യാഴാഴ്ച ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് മോഷണശ്രമം. ക്ഷേത്രത്തിലെ ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതികളുകളാണ് തീയിട്ടത്.
വാതിലുകള്‍ പൂർണമായി കത്തിനശിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ നെടുമങ്ങാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സി.ഐ എസ്. സതീഷ്കുമാര്‍ അറിയിച്ചു. സമീപകാലത്തായി ക്ഷേത്രത്തിനുനേരെ സമൂഹവിരുദ്ധരുടെ അക്രമങ്ങള്‍ പതിവായെന്ന് ഭാരവാഹികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.