നെടുമങ്ങാട്: ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസിൽ പ്രതി കോടതിയിൽ കീഴടങ്ങി. ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.
2018-2020 കാലഘട്ടത്തിൽ കൃഷ്ണകുമാർ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന കാലഘട്ടത്തിൽ സമിതിയുടെ പേരിൽ പരസ്പരസഹായനിധി ചിട്ടി നടത്തി വ്യാപാരികളിൽ നിന്നും പണം കൈപ്പറ്റിയശേഷം തിരികെ നൽകാതെ വഞ്ചിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
നെടുമങ്ങാട് വ്യാപാരസ്ഥാപനം നടത്തിവന്ന അഷ്റഫിന്റെ പരാതിയിൽ െപാലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവാനുെണ്ടന്ന് െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.