പ്ര​തി തു​ഷാ​ന്ത്

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പു​ല്ല​മ്പാ​റ കൂ​ന​ൻ​വേ​ങ്ങ വ​യ്യ​ക്കാ​വ് വി.​ടി ഹൗ​സി​ൽ തു​ഷാ​ന്ത്(27)​നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന്​ പു​ല​ർ​ച്ച പ​ന​വൂ​ർ ഏ​രു​മ​ല ക​ല്ലു​വി​ള​വീ​ട്ടി​ൽ ഗീ​ത(48)​യെ​യാ​ണ് പ്ര​തി വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​യ​ത്. ഇ​വ​രു​ടെ വീ​ടി​ന്റെ സ​മീ​പ​ത്തു​വ​ന്ന് മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ഗീ​ത​യു​ടെ മ​ക​ന്റെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്ത​ത് പ്ര​തി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​നു​ള്ള വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. പു​ല​ർ​ച്ച 3.15ന്​ ​പ​രാ​തി​ക്കാ​രി​യു​ടെ ഏ​രു​മ​ല ക​ല്ലു​വി​ള​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​രാ​തി​ക്കാ​രി​യെ വാ​ളു​കൊ​ണ്ട് വെ​ട്ടി കൊ​ല്ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ട് കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​ലൂ​ടെ വ​ലു​ത് കൈ​ത്ത​ണ്ട​യി​ൽ ര​ണ്ടി​ട​ത്ത്​ ഗു​രു​ത​ര മു​റി​വേ​റ്റു. സം​ഭ​വ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ ക​ട​യ്ക്ക​ൽ കാ​ര്യ​റ​യു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The accused was arrested in the case of trying to kill a housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.