നെടുമങ്ങാട്: പൊതുവഴി കൈയേറി എക്സ്കവേറ്റർ ഉപയോഗിച്ച് കിളച്ചതായി പരാതി. ആനാട് വേട്ടംപള്ളിയിൽ പുത്തൻകെട്ടിടം-മരുതംകോണം പഞ്ചായത്ത് റോഡാണ് സ്വകാര്യ വ്യക്തി കിളച്ചുമറിച്ചത്. റോഡ് വെട്ടിപ്പൊളിച്ച് കപ്പ നടാൻ കുഴിയെടുത്തു.
തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ റോഡ് ഉപയോഗിക്കുന്ന താമസക്കാർക്ക് ഒപ്പം ചേർന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതോടെ സ്ഥലത്തെത്തിയ വാർഡ് മെംബർ ഇടപെട്ട് പണി നിർത്തിവെപ്പിച്ചു. പിന്നീട്, റോഡ് അതേ എക്സ്കവേറ്റർ ഉപയോഗിച്ചുതന്നെ ഗതാഗതയോഗ്യമാക്കി.
പഞ്ചായത്ത് റോഡ് കൈയേറി പൊതുമുതൽ നശിപ്പിച്ചയാൾക്കെതിരെ പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകി. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല സ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.