പ്ര​തി

ജ​യ​ശ​ങ്ക​ർ

ഹോട്ടൽ ഉടമയായ വൃദ്ധയെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വൃ​ദ്ധ​യാ​യ ഉ​ട​മ​സ്ഥ​യോ​ട് അ​പ​മാ​ര്യ​ദ​യാ​യി പെ​രു​മാ​റു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രു​മ്പ കു​ന്ന​ത്തു​ന​ട ചെ​റു​ശ്ശേ​രി​വീ​ട്ടി​ൽ ജ​യ​ശ​ങ്ക​ർ (33) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​മ്പ​താം തീ​യ​തി എ​ട്ടാം​ക​ല്ലി​ലെ പ​രാ​തി​ക്കാ​രി​യു​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ പ്ര​തി​ക​ൾ ഉ​ട​മ​സ്ഥ​യോ​ട് ചോ​റ് ചോ​ദി​ച്ച​പ്പോ​ൾ വെ​ന്തി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ന്റെ വി​രോ​ധ​ത്താ​ൽ ചീ​ത്ത വി​ളി​ച്ച്​ ക​ട​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും വി​ൽ​പ​ന​ക്ക്​ വെ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വൃ​ദ്ധ​യെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ള്ള​വി​ര​ൽ കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ത്തു​ക​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ത​ല പി​ടി​ച്ച് വ​ലി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വൃ​ദ്ധ​യു​ടെ പ​രാ​തി​യി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The suspect who assaulted women hotel owner was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.