വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

നെ​ടു​മ​ങ്ങാ​ട്‌: അ​രു​വി​ക്ക​ര ക​ള​ത്ത​റ​യി​ൽ വാ​ഷി​ങ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് തീപിടിച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ക​ള​ത്ത​റ തീ​രം റോ​ഡി​ൽ മോ​ഹ​ന​കു​മാ​രി​യു​ടെ പ്ലാ​വ​റ വീ​ട്ടി​ലാ​ണ് സം​ഭ​വം. മോ​ഹ​ന​കു​മാ​രി വാ​ഷി​ങ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. തീ​പ​ട​രു​ന്ന​ത് ക​ണ്ട് മോ​ഹ​ന​കു​മാ​രി പു​റ​ത്തേ​ക്ക്​ ഓ​ടി. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    
News Summary - The washing machine exploded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.