നെടുമങ്ങാട്: ഒരു മാസത്തിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയവർ പിടിയിലായി. ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ രഞ്ജിത് (20), പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
പാങ്കാവ് ശ്രീധർമക്ഷേത്രം, മൂഴി മണ്ണയിൽ ദേവീക്ഷേത്രം, കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം, തിരിച്ചിറ്റൂർ ശിവക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിയിടങ്ങളിലാണ് മോഷണം നടന്നത്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ, എസ്.ഐമാരായ ശ്രീനാഥ്, സൂര്യ കെ.ആർ, റോജോമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.