നെടുമങ്ങാട്: ജില്ല ആശുപത്രിയിലെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങാൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സ്ഥിതി. ഫാർമസിസ്റ്റുകളുടെ അഭാവമാണ് മരുന്ന് വിതരണത്തിന് തടസ്സമാകുന്നത്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, മുതിർന്ന പൗരൻമാർ, എൻ.സി.ബി മരുന്ന് വിതരണം, പാലിയേറ്റിവ് മരുന്ന് വിതരണം എന്നിവക്കായി ആറ് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.
ദിവസേന രണ്ടായിരത്തിലേറെ രോഗികൾക്ക് ഇവിടെനിന്ന് മരുന്ന് വിതരണം ചെയ്യുന്നു. സ്റ്റോർ ഡ്യൂട്ടി ഉൾപ്പെടെ ആറ് കൗണ്ടറുകളും പ്രവർത്തിപ്പിക്കാൻ 13 ഫാർമസിസ്റ്റുകൾ ആവശ്യമുള്ളിടത് നിലവിൽ ഏഴുപേേരയുള്ളൂ.
പി.എസ്.സി മുഖേന നിയമിച്ച നാലും എച്ച്.എം.സി നിയമിച്ച എട്ടുപേരുമാണ് ഉണ്ടായിരുന്നത്. എന്നാൽ, അധിക ജോലിഭാരം കാരണം പലപ്പോഴായി നാലുപേർ രാജിെവച്ചുപോയി. ശേഷിക്കുന്ന എട്ടുപേരിൽ സ്ഥിരം ജീവനക്കാരിലൊരാൾ ഇപ്പോൾ അവധിയിലുമാണ്.
നിലവിൽ രണ്ട് കൗണ്ടറുകൾ മാത്രമേ തുറക്കാൻ കഴിയുന്നുള്ളൂ. വിതരണത്തെച്ചൊല്ലി രോഗികളും ഫാർമസി ജീവനക്കാരും തമ്മിൽ വക്കേറ്റവും ഉണ്ടാകാറുണ്ട്. നിർധന രോഗികളിൽ പലരും ആശുപത്രിയിൽ നിന്ന് സൗജന്യമായി കിട്ടുന്ന മരുന്നു വാങ്ങാതെ സ്വകാര്യ മെഡിക്കൻ സ്റ്റോറുകളെ ആശ്രയിക്കാനും നിർബന്ധിതരാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.