നെടുമങ്ങാട്: മദ്യലഹരിയിൽ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. അരുവിക്കര വെഞ്ചമ്പിൽ കൃഷ്ണഭവനിൽ ഹരികൃഷ്ണൻ (25), അരുവിക്കര വെഞ്ചമ്പിൽ കൃഷ്ണഭവനിൽ അനന്തകൃഷ്ണൻ(22) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് തത്തൻകോട് പള്ളിവിളാകത്ത് പുത്തൻവീട്ടിൽ ഷിനു, ഭാര്യ അഖില ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്.
ബുധനാഴ്ച പരാതിക്കാരന്റെ സുഹൃത്തുക്കളായ പ്രതികൾ വൈകീട്ട് 4.30 ഓടെ മദ്യവുമായി പരാതിക്കാരന്റെ വീട്ടിലെത്തി ടെറസിൽ കയറി മദ്യപിക്കുകയായിരുന്നു. ഇത് പരാതിക്കാരനും പിതാവും പറഞ്ഞുവിലക്കിയതോടെ കൈയിൽ ഇരുന്ന ബിയർ കുപ്പി അടിച്ചുപൊട്ടിച്ച് തലക്കുനേരെ കുത്തിയത് ഷിനു വലത് കൈകൊണ്ട് തടഞ്ഞപ്പോൾ വലതു കൈമുട്ടിനുതാഴെയും ഇടത് കൈയിലും മുറിവേറ്റു. ബഹളം കേട്ട് ഓടിവന്ന ഷിനുവിന്റെ ഭാര്യ അഖില ചന്ദ്രൻ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ വലതു കൈയിൽ മുട്ടിനു താഴെയും കുത്തേറ്റു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ അഴീക്കോട് െവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.