നെടുമങ്ങാട്: അരുവിക്കരയിൽ വാറന്‍റ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച മൂന്നുപേർ പിടിയിലായി. കൊണ്ടോട്ടി സ്റ്റേഷനിൽ നിന്നുവന്ന പൊലീസുകാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് അഷറഫ് എന്നിവരെ ആക്രമിച്ച അരുവിക്കര മുണ്ടേല മാവുക്കോണം ലക്ഷംവീട് കോളനി ഷിബിനാ മൻസിലിൽ ഷിബിൻ (22), സുഹൃത്ത് ഷമീർ (22), നിയാസ് (22) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഷിബിന്‍റെ പിതാവ് ഷാജിക്ക് (ഷാജഹാൻ) മഞ്ചേരി കോടതിയിൽ ഒരു അറസ്റ്റ് വാറന്‍റുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായെത്തിയ പൊലീസുകാരെ മുണ്ടേലയിൽ വെച്ച് പത്തോളംപേർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
തുടർന്ന്, റൂറൽ എസ്.പിയുടെ നിർദേശപ്രകാരം അരുവിക്കര സി.ഐ ഷിബുകുമാർ, എസ്.ഐമാരായ നിസാറുദ്ദീൻ, ബിനീഷ്ഖാൻ, ജോയി, എ.എസ്.ഐ മുരുകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ, പൊലീസുകാരായ മഹേഷ്കുമാർ, രതീഷ്, സജീഷ്ഷാൻ, ആദർഷ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.