നെടുമങ്ങാട്: നെടുമങ്ങാട് പരിയാരത്ത് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. അർധരാത്രിയിലാണ് ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന മാലിന്യം ഓടയിൽ തള്ളുന്നത്. രാത്രിയുടെ മറവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, മൂന്നുതവണ പരിയാരത്തും സമീപപ്രദേശങ്ങളിലും മാലിന്യം റോഡ് വക്കിലെ ഓടയിൽ ഒഴുക്കിവിട്ടിരുന്നു.
ദുർഗന്ധം വമിച്ചതോടെ വഴിയാത്രക്കാരും സമീപവാസികളും നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്. ഓടയിൽ ഒഴുക്കിവിടുന്ന മലിനജലം ഒഴുകിയെത്തുന്നത് പരിയാരത്തുള്ള കൈത്തോട്ടിലാണ്. ഈ തോട്ടിൽ നിരവധി ആളുകളാണ് കുളിക്കാനും തുണി നനക്കാനുമിറങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രി ടാങ്കർ ലോറിയിൽ മാലിന്യം ഒഴുക്കിവിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമീപമുള്ള വീട്ടിൽ നിന്ന് നാട്ടുകാർ ശേഖരിച്ചു. കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തിൽ പൊലീസിലും നഗരസഭയിലും പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു. പൊലീസ് നൈറ്റ് പട്രോളിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മാലിന്യം കൊണ്ടുവന്ന് ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയാത്തത് പിടിപ്പുകേടാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.