നെടുമങ്ങാട്: നഗരസഭ കുട്ടികളുടെ കൊട്ടാരം പാർക്കിന് സമീപം മാലിന്യം അടിഞ്ഞുകൂടിയ സ്ഥലം വൃത്തിയാക്കി നാഷനൽ സർവിസ് സ്കീം വളന്റിയർമാർ ഒരുക്കിയ പൂന്തോട്ടം ഒറ്റദിവസംകൊണ്ട് പോത്തുകളെ കൊണ്ടുകെട്ടി നശിപ്പിച്ചു.
പൂവത്തൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് അംഗങ്ങളുടെ സഹായത്തോടെ ഒരുക്കിയ പൂന്തോട്ടവും കാത്തിരിപ്പു കേന്ദ്രവുമാണ് ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത്.
കുട്ടികളുടെ കൊട്ടാരത്തിനു സമീപമുള്ള റോഡിന് ഇരുവശവും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ട് മാസങ്ങളേറെയായി. മൂക്കുപൊത്താതെ ഇതുവഴി യാത്രചെയ്യാനാകില്ലെന്ന സ്ഥിതി വന്നതോടെയാണ് നഗരസഭ മുന്‍കൈയെടുത്ത് കഴിഞ്ഞ ആഴ്ച ശുചുത്വമിഷന്റെ സഹായത്തോടെ റോഡിന്റെ വശങ്ങളിലെ മാലിന്യം നീക്കം ചെയ്ത് ചെടികള്‍ വെച്ചുപിടിപ്പിച്ചത്. പിന്നീട് എൻ.എസ്.എസ് അംഗങ്ങൾ ഇവിടെ പൂന്തോട്ടമാക്കി മാറ്റി.
പൂന്തോട്ടം നശിപ്പിച്ച പോത്തുകളുടെ ഉടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ടൗൺ വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് നാട്ടുകാരും എൻ.എസ്.എസ് വളന്റിയർമാരും പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.