കൊ​ല്ല​ങ്കാ​വ് വ​ള​വി​ലെ അ​പ​ക​ട​ക​ര​മാ​യ ചെ​ളി​ക്കെ​ട്ട്

റോഡിലെ വെള്ളക്കെട്ട്​ അപകടങ്ങൾക്ക് കാരണമാകുന്നു

നെടുമങ്ങാട്: പഴകുറ്റിക്ക് സമീപം തെങ്കാശി പാതയിലെ കൊല്ലങ്കാവിലെ വെള്ളക്കെട്ട് മാറ്റാനും ചെളി നീക്കംചെയ്യാനും നടപടികളില്ല. തെങ്കാശി റോഡിലെ പ്രധാന കവലയായ കൊല്ലങ്കാവിലെ ചെളിക്കെട്ട് നിത്യവും അപകടമുണ്ടാക്കുകയാണ്.

പ്രധാനപാതയോട് ചേര്‍ന്ന് കൊടുംവളവിലാണ് വര്‍ഷങ്ങളായി ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത്. ചെറിയൊരു മഴ പെയ്താല്‍ ചെളിയും വെള്ളവും കൂടിക്കുഴഞ്ഞ് റോഡിന്റെ പകുതിയോളം ഭാഗം ചെളിക്കെട്ടാകും. ഇടറോഡ് തിരിയുന്ന ഭാഗമായതിനാല്‍ ഇവിടെ അപകടം പതിവായി.

വേബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭാഗത്താണ് അപകടക്കെണി. ഇവിടേക്ക് വരുന്ന വാഹനങ്ങളും നിരത്തിയിടുന്നത് ഇവിടെയാണ്. നിരവധിതവണ നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും നഗരസഭക്ക് പരാതികള്‍ നല്‍കിയെങ്കിലും പ്രശ്‌നപരിഹാരമില്ല. സ്ഥിതി തുടരുകയാണെങ്കില്‍ വലിയ മഴക്കാലം വരുന്നതോടെ ഇവിടെ അപകടങ്ങള്‍ കൂടുമെന്ന് നാട്ടുകാരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു.

Tags:    
News Summary - Waterlogging on the road causes accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.