അറസ്റ്റിലായ ഷംനാദ്

ആഡംബര കാറിൽ കറങ്ങി കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്ന വിൽപന: യുവാവ് അറസ്റ്റിൽ

നെടുമങ്ങാട്: ആഡംബര കാറിൽ കറങ്ങി സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. പുല്ലമ്പാറ കുറ്റിമൂട് പിച്ചി മംഗലം ജങ്ഷന് സമീപം എസ്.എസ് മൻസിലിൽ ഷംനാദ്(33) ആണ് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അറസ്റ്റിലായത്. ആഡംബര കാറും പിടിച്ച് എടുത്തിട്ടുണ്ട്.

രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങൾ ഇയാളിൽനിന്നും പിടിച്ചെടുത്തു. സ്കൂൾ, കോളജ് പരിസരങ്ങളിൽ ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. വ്യാപക പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

ജില്ല പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നാർകോട്ടിക് ഡിവൈ.എസ്‌.പി രാസിത്ത്, നെടുമങ്ങാട് ഡിവൈ.എസ്‌.പി എം.കെ. സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട് എസ്.എച്ച്.ഒ എസ്. സന്തോഷ് കുമാർ, എസ്‌.ഐ വിനോദ്, ഭുവനേന്ദ്രൻ, സുരേഷ്, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ഷിബു, സതികുമാർ, സജു, ഉമേഷ് ബാബു, സുനിൽ ലാൽ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Young man arrested for selling banned tobacco products to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.