നേമം: കാമുകനൊപ്പം സ്ഥലം വിട്ട ഭർതൃമതിയായ യുവതി ഒടുവിൽ തിരികെയെത്തി. ഇവരുടെ ആവശ്യപ്രകാരം യുവതിയെ ഒടുവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയച്ചു.
പൂന്തുറ സ്വദേശിനിയായ 28കാരിയാണ് ഒരു മാസത്തിനു മുമ്പ് വീടുവിട്ടിറങ്ങിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച് കരമന സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിെൻറ അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതി തിരികെയെത്തിയത്.
കൊല്ലം സ്വദേശിയായ 35കാരനായ യുവാവുമൊത്താണ് യുവതി നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയതും സ്ഥലംവിട്ടതും. ഒടുവിൽ ഒരു മാസത്തിനു ശേഷം യുവതി തിരികെയെത്തുകയായിരുന്നു.
പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കിയശേഷം ഇവരുടെ ആവശ്യപ്രകാരം രക്ഷാകർത്താക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. അതേസമയം കുട്ടികളെ ഉപേക്ഷിച്ചുപോയതായി ഭർത്താവിന് പരാതിയില്ലാത്തതിനാൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.