2012ല്‍ ​വി​ള​പ്പി​ല്‍ശാ​ല ക്ഷേ​ത്ര ജ​ങ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ലി​രു​ന്ന് ക​വ​യ​ത്രി

സു​ഗ​ത​കു​മാ​രി നാ​ട്ടു​കാ​രോ​ട് സം​സാ​രി​ക്കു​ന്നു (ഫ​യ​ല്‍ ചി​ത്രം)

മറക്കില്ലൊരിക്കലും ആ വാക്കുകൾ..

നേ​മം: 'കു​ടി​ക്കു​ന്ന ജ​ലം, ശ്വ​സി​ക്കു​ന്ന വാ​യു, എ​ന്തി​നേ​റെ.. ഈ ​മ​ണ്ണി​നെ​പ്പോ​ലും മ​ലി​ന​മാ​ക്കു​ന്ന ച​വ​ര്‍ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടു​ക ത​ന്നെ വേ​ണം' -2012 ഒ​ക്ടോ​ബ​ര്‍ 16ന് ​വി​ള​പ്പി​ല്‍ശാ​ല​യി​ല്‍ ത​ടി​ച്ചു​കൂ​ടി​യ പു​രു​ഷാ​ര​ത്തെ നോ​ക്കി മ​ല​യാ​ള​ത്തി​ന്റെ ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. തി​ങ്ക​ളാ​ഴ്ച സു​ഗ​ത​കു​മാ​രി​യു​ടെ നാ​ലാം ച​ര​മ​വാ​ര്‍ഷി​ക​ദി​ന​മെ​ത്തു​മ്പോ​ഴും മ​ന​സ്സി​ല്‍ മാ​യാ​തെ കി​ട​ക്കു​ന്ന ആ ​മു​ഖ​വും വാ​ക്കു​ക​ളും ഓ​ര്‍ത്തെ​ടു​ക്കു​ക​യാ​ണ് വി​ള​പ്പി​ല്‍ശാ​ല​ക്കാ​ര്‍.

ന​ഗ​ര​സ​ഭ​യു​ടെ ച​വ​ര്‍ സം​സ്‌​ക​ര​ണ ഫാ​ക്ട​റി​ക്കെ​തി​രെ 2010ലാ​ണ് വി​ള​പ്പി​ല്‍ ജ​ന​ത സ​മ​ര​മു​ഖ​ത്തെ​ത്തി​യ​ത്. ര​ണ്ട് വ​ര്‍ഷം നീ​ണ്ടു നി​ന്നു റി​ലേ നി​രാ​ഹാ​ര സ​മ​രം. സ​ര്‍ക്കാ​ര്‍ വി​ള​പ്പി​ല്‍ശാ​ല​ക്കാ​രു​ടെ അ​തി​ജീ​വ​ന പോ​രാ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചു.

ഒ​ടു​വി​ല്‍ 2012 ഒ​ക്ടോ​ബ​ര്‍ 13ന് ​വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​മ​ര സ​മി​തി​ക്കാ​ര്‍ അ​നി​ശ്ചി​ത​കാ​ല ഹ​ര്‍ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങാ​തെ, ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ച്ചി​ട്ട് തീ​വ്ര​മാ​യൊ​രു സ​മ​രം. ഹ​ര്‍ത്താ​ല്‍ ആ​രം​ഭി​ച്ച് മൂ​ന്നാം​നാ​ള്‍ സ​ര്‍ക്കാ​റി​ന് മ​നം​മാ​റ്റ​മു​ണ്ടാ​യി. സ​മ​രാ​വേ​ശ​ത്തി​ല്‍ തെ​രു​വി​ലി​റ​ങ്ങി​യ നാ​ട്ടു​കാ​രോ​ട് സ​മ​വാ​യ ച​ര്‍ച്ച​ക്ക് സ​ര്‍ക്കാ​ര്‍ അ​ന്ന് നി​യോ​ഗി​ച്ച​ത് സു​ഗ​ത​കു​മാ​രി​യെ.

വി​ള​പ്പി​ല്‍ശാ​ല ക്ഷേ​ത്ര ജ​ങ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ ക​വ​യ​ത്രി ക​ണ്ട​ത്, കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ള്‍ തെ​രു​വി​ലി​രി​ക്കു​ന്ന കാ​ഴ്ച. അ​വ​ര്‍ ഉ​റ​ക്കെ​പ്പ​റ​ഞ്ഞു- 'ഇ​ത് അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്ന ഒ​രു ജ​ന​ത​യു​ടെ സ​മ​രം. ലോ​കം ക​ണ്ട ല​ക്ഷ​ണ​മൊ​ത്ത സ​മ​ര​മാ​യി ഇ​തി​നെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. എ​ന്റെ ധാ​ര്‍മ്മി​ക പി​ന്തു​ണ നി​ങ്ങ​ള്‍ക്കു​ണ്ടാ​വും’. വി​ള​പ്പി​ല്‍ശാ​ല​യു​ടെ നൊ​മ്പ​രം സു​ഗ​ത​കു​മാ​രി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി​യെ ധ​രി​പ്പി​ച്ചു.

പി​റ്റേ​ന്ന് മു​ഖ്യ​മ​ന്ത്രി സ​മ​ര​സ​മി​തി​യു​മാ​യി ച​ര്‍ച്ച​ക്ക് ത​യാ​റാ​യി. ഇ​നി വി​ള​പ്പി​ല്‍ശാ​ല​യി​ലേ​ക്ക് ച​വ​ര്‍ വ​ണ്ടി​ക​ള്‍ വ​രി​ല്ലെ​ന്ന ഉ​റ​പ്പി​ന്‍മേ​ലാ​ണ് അ​ന്ന് ഹ​ര്‍ത്താ​ല്‍ പി​ന്‍വ​ലി​ച്ച​ത്. 2013ല്‍ ​ഹ​രി​ത​കോ​ട​തി വി​ധി​യെ തു​ട​ര്‍ന്ന് ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി. സു​ഗ​ത​കു​മാ​രി 12 വ​ര്‍ഷം മു​മ്പ് വ​ന്നി​രു​ന്നു പ്ര​സം​ഗി​ച്ചി​ട​ത്ത് ഒ​രു ബോ​ധി വൃ​ക്ഷം ഇ​ന്നും ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്നു.

Tags:    
News Summary - Sugathakumari's memorial day is tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.