വിതുര: ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് പൊന്മുടിയിലേക്കുള്ള രാത്രിയാത്രക്ക് പ്രദേശവാസികൾക്കുൾപ്പെടെ നിരോധനം ഏർപ്പെടുത്തി. സമീപത്തുള്ളവർ വൈകീട്ട് ആറിനുശേഷം ഗോൾഡൻ വാലിയിൽ നിന്നുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. കല്ലാർ, മൊട്ടമൂട്, കുളചിക്കര, പൊന്മുടി മേഖലകളിൽ താമസിക്കുന്നവർ പുറത്തിറങ്ങുമ്പോൾ ആറിന് മുമ്പ് തിരികെ ഗോൾഡൻ വാലി ചെക്പോസ്റ്റ് കടക്കണം. ആറിനുശേഷം ചെക്ക്പോസ്റ്റ് കടക്കാൻ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമനുസരിച്ച് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.