സൗഹൃദങ്ങളുടെ ത​ലോടലിൽ വേണുസാർ വേദന മറക്കുന്നു

പാലോട്​: സുഹൃത്തുക്കളുടെയും ശിഷ്യരുടെയും പ്രിയപ്പെട്ടവനാണ്​ എം.പി. വേണുകുമാർ (62). നാല് പതിറ്റാണ്ടോളമായി പാലോടി​െൻറ വിദ്യാഭ്യാസ, രാഷ്​ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവവും സൗമ്യവുമായി നിലകൊള്ളുന്ന ഇദ്ദേഹം ഏതാനും നാളുകളായി ഗുരുതരമായ ഉദരരോഗത്തി​​െൻറ പിടിയിലാണ്​. ഒറ്റപ്പെടലും സാമ്പത്തിക പരാധീനതയുംമൂലം മരുന്നിനോ ഭക്ഷണത്തിനോപോലും ആശ്രയമറ്റ നിലയിലുമാണ്​.

പാലോട്​ കാർഷികമേളയുടെ സംഘാടകസമിതി ചെയർമാൻ, സാക്ഷരത പ്രസ്ഥാനത്തി​െൻറയും ജനകീയാസൂത്രണ പദ്ധതിയുടെയും സംസ്ഥാനതല പ്രവർത്തകൻ, 40 വർഷമായി പാരലൽ കോളജ്​ അധ്യാപകൻ, സദാസൗമ്യനായ പൊതുപ്രവർത്തകൻ എന്നിങ്ങനെ പ്രായഭേദമന്യെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ് എം.പി. വേണുകുമാർ​. ബന്ധുവായ ശരത്തി​​െൻറ പാലോട് ടൗണിലെ കുടുംബവീടാണ്​ അദ്ദേഹ​ത്തി​െ​ൻറ ഇ​​േപ്പാഴത്തെ അഭയസ്ഥാനം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്​ ചികിത്സ നടക്കുന്നത്​. പരസഹായമില്ലാതെ എഴുന്നേറ്റ്​ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്​.

ജീവിതത്തിലേക്ക്​ ആരോഗ്യത്തോടെ മടങ്ങിയെത്തണമെങ്കിൽ ഭാരിച്ച തുകയും ആവശ്യമാണ്​. ​വേണുസാറി​​െൻറ ദയനീയാവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ്​ നിരവധി സുഹൃത്തുക്കൾ സാന്ത്വനവുമായി അദ്ദേഹത്തെ ഇതിനകം സന്ദർശിച്ചു. ജീവകാരുണ്യ പ്രവർത്തകൻ കിടിലം ഫിറോസി​​െൻറ ചാരിറ്റി ടീം, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറ്​ തോന്നയ്​ക്കൽ ജമാൽ, സൗദി പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ റഹീം ഭരതന്നൂർ, പാങ്ങോട്​ ഗ്രാമപഞ്ചായത്ത്​ അംഗവും വെൽ​െഫയർ പാർട്ടി നേതാവുമായ ചക്കമല ഷാനവാസ്​, മാധ്യമപ്രവർത്തകരായ രാജീവ്​, ഷബീർ തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു. കേരള ഗ്രാമീൺ ബാങ്ക് പാലോട് ശാഖയിൽ എം.പി. വേണുകുമാറിന് അക്കൗണ്ട് ഉണ്ട്. നമ്പർ: 40340101000025, ഐ.എഫ്.എസ്.സി: KLGB0040340, മൊബൈൽ നമ്പർ: 9605935899.

Tags:    
News Summary - Venukumar forgets the pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.