സൗഹൃദങ്ങളുടെ തലോടലിൽ വേണുസാർ വേദന മറക്കുന്നു
text_fieldsപാലോട്: സുഹൃത്തുക്കളുടെയും ശിഷ്യരുടെയും പ്രിയപ്പെട്ടവനാണ് എം.പി. വേണുകുമാർ (62). നാല് പതിറ്റാണ്ടോളമായി പാലോടിെൻറ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവവും സൗമ്യവുമായി നിലകൊള്ളുന്ന ഇദ്ദേഹം ഏതാനും നാളുകളായി ഗുരുതരമായ ഉദരരോഗത്തിെൻറ പിടിയിലാണ്. ഒറ്റപ്പെടലും സാമ്പത്തിക പരാധീനതയുംമൂലം മരുന്നിനോ ഭക്ഷണത്തിനോപോലും ആശ്രയമറ്റ നിലയിലുമാണ്.
പാലോട് കാർഷികമേളയുടെ സംഘാടകസമിതി ചെയർമാൻ, സാക്ഷരത പ്രസ്ഥാനത്തിെൻറയും ജനകീയാസൂത്രണ പദ്ധതിയുടെയും സംസ്ഥാനതല പ്രവർത്തകൻ, 40 വർഷമായി പാരലൽ കോളജ് അധ്യാപകൻ, സദാസൗമ്യനായ പൊതുപ്രവർത്തകൻ എന്നിങ്ങനെ പ്രായഭേദമന്യെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ് എം.പി. വേണുകുമാർ. ബന്ധുവായ ശരത്തിെൻറ പാലോട് ടൗണിലെ കുടുംബവീടാണ് അദ്ദേഹത്തിെൻറ ഇേപ്പാഴത്തെ അഭയസ്ഥാനം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സ നടക്കുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ജീവിതത്തിലേക്ക് ആരോഗ്യത്തോടെ മടങ്ങിയെത്തണമെങ്കിൽ ഭാരിച്ച തുകയും ആവശ്യമാണ്. വേണുസാറിെൻറ ദയനീയാവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി സുഹൃത്തുക്കൾ സാന്ത്വനവുമായി അദ്ദേഹത്തെ ഇതിനകം സന്ദർശിച്ചു. ജീവകാരുണ്യ പ്രവർത്തകൻ കിടിലം ഫിറോസിെൻറ ചാരിറ്റി ടീം, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ, സൗദി പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ റഹീം ഭരതന്നൂർ, പാങ്ങോട് ഗ്രാമപഞ്ചായത്ത് അംഗവും വെൽെഫയർ പാർട്ടി നേതാവുമായ ചക്കമല ഷാനവാസ്, മാധ്യമപ്രവർത്തകരായ രാജീവ്, ഷബീർ തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു. കേരള ഗ്രാമീൺ ബാങ്ക് പാലോട് ശാഖയിൽ എം.പി. വേണുകുമാറിന് അക്കൗണ്ട് ഉണ്ട്. നമ്പർ: 40340101000025, ഐ.എഫ്.എസ്.സി: KLGB0040340, മൊബൈൽ നമ്പർ: 9605935899.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.