പാറശ്ശാല: അഞ്ചോളം പീഡനക്കേസിലെ പ്രതി തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടർന്ന് അറസ്റ്റിൽ. കന്യാകുമാരി ജില്ലയില്‍ അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍വീട്ടില്‍ അഭിലാഷ് ബെര്‍ലിന്‍ (42) നെയാണ് അവിവാഹിതയായ യുവതിയുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
പാറശ്ശാല ഗാന്ധിപാര്ക്കിനുസമീപത്തായി ന്യൂട്രീഷ്യന്‍ കേന്ദ്രം നടത്തുകയാണ് പ്രതി. പരസ്യം കണ്ട് ജോലിതേടിയെത്തിയ യുവതിക്ക് നിയമനം നല്കിയ ശേഷം ബുധനാഴ്ച രാവിലെ പതിനൊന്നോടെ ഹോം ഡെലിവറിക്കെന്ന പേരില്‍ കാറില്‍ക്കയറ്റി കാരോട് മുക്കോല ബൈപാസിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഓടിരക്ഷപ്പെട്ട യുവതി പാറശ്ശാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പാറശ്ശാല പൊലീസ് ബുധനാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടി. അഭിലാഷ് ബെര്‍ലിന്‍ നാല് പോക്സോ കേസുകളിലും മറ്റൊരു പീഡനക്കേസിലും പ്രതിയാണ്.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജി എസ്.എസ്, സബ് ഇന്‍സ്പക്ടര്‍ ദീബു, എസ്.ഐ ഹര്‍ഷകുമാര്‍, എസ്.സി.പി.ഒ സാജന്, സി.പി.ഒ ഷാജന്, സംഗീത്, വിമല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.