പേരൂര്‍ക്കട: ശ്രദ്ധിക്കാൻ ആരുമില്ലാതായതോടെ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കൃഷിയിടം കാടുകയറുന്നു. റോബസ്റ്റ, പൂവന് ഉള്‍പ്പെടെ നിരവധി വാഴകള്‍ കൃഷി ചെയ്തിട്ടുള്ള കൃഷിയിടമാണ് കാടുമൂടിക്കിടക്കുന്നത്.
വാഴകൃഷിയോടൊപ്പം ജമന്തി, തുളസി, സൂര്യകാന്തി തുടങ്ങിയ കൃഷികളും ഇവിടെയുണ്ട്. ആദ്യഘട്ടത്തില്‍ കുടപ്പനക്കുന്ന് റിക്രിയേഷന്‍ ക്ലബിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിയിടം പാരിപാലിച്ചിരുന്നത്. ഇപ്പോള്‍ അത് നിലച്ചു.
ഏകദേശം 60 വാഴകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവക്ക് ശരിയായതരത്തില്‍ വളവും വെള്ളവും ലഭിക്കുന്നില്ല. കൃഷിയിടത്തിന് സമീപത്താണ് പാര്‍ക്കിങ് ഗ്രൗണ്ട്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.