പേരൂര്‍ക്കട: പൊതു വിദ്യാഭ്യാസത്തോട് സര്‍ക്കാറിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് കോവിഡ് കാലത്ത് ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങള്‍ക്ക് നിരവധി ഫണ്ടുകള്‍ അനുവദിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഉദ്ഘാടനത്തിന് തയാറാകുമെന്ന് കരുതിയത് 67 സ്കൂള്‍ കെട്ടിടങ്ങളാണെന്നും എന്നാല്‍ 74 സ്കൂള്‍ കെട്ടിടങ്ങള്‍ സജ്ജമായെന്നും മന്തി പറഞ്ഞു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
3.11 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്നുനില മന്ദിരത്തിൽ ഹൈടെക് ക്ലാസ് മുറികൾ, ഓഡിറ്റോറിയം, അടുക്കള, ഡൈനിങ് ഹാൾ, ശുചിമുറികൾ, സ്റ്റാഫ് റൂം, ഡിജിറ്റൽ ലൈബ്രറി എന്നിവയുണ്ടാകും. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ വി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. അജയകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സുരേഷ് ബാബു ആർ.എസ്.
സംഘാടക സമിതി കൺവീനർ പി.എസ്. അനിൽകുമാർ, സമഗ്രശിക്ഷ കേരള കോഓഡിനേറ്റർ എസ്. ജവാദ്, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ്, പി.ടി.എ പ്രസിഡന്റ് അഭയ പ്രകാശ്, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ഗീതാ സി.പി, വിദ്യാർഥി പ്രതിനിധി അനാമിക ഹരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.