പേരൂർക്കട: പട്ടം സിഗ്നൽ പോയന്റിൽനിന്ന് കുറവൻകോണം വഴി കവടിയാറിലേക്ക് നീളുന്ന പട്ടം-കവടിയാർ റോഡ് തകർന്ന് യാത്രദുരിതം. പൈപ്പ് പൊട്ടിയത് മൂലം വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് റോഡ് തകർന്നത്. രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പി.ഡബ്ല്യു.ഡി അധീനതയിലുള്ളതാണ്.
പട്ടം മുതൽ കവടിയാർ വരെ ഏകദേശം അഞ്ച് സ്ഥലങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. ടാർ ഇളകിയ ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. രാവിലെയും വൈകീട്ടും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കെ.എസ്.ആർ.ടി.സി സർവിസുകളും ഇതുവഴിയുണ്ട്. നിരവധി വ്യാപാരസ്ഥാപനങ്ങൾ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ ജനത്തിരക്കുമുണ്ട്. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.