പേരൂർക്കട: തോട്ടിലെ ഒഴുക്കിൽപെട്ട ബാലൻ മരിച്ചു. പേരൂർക്കട കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം ഡി.എൻ.ആർ.എ18ൽ പടിഞ്ഞാറേ വീട്ടിൽ ശ്രീലാൽ-ദിവ്യ ദമ്പതികളുടെ മകൻ ദേവു (10) ആണ് മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു ദാരുണ സംഭവം. തുലാവർഷത്തിൽ കനത്തുപെയ്ത മഴയിൽ വീടിനുമുന്നിലെ നിറഞ്ഞു കവിഞ്ഞൊഴുകിയ തോട്ടിൽ അകപ്പെടുകയായിരുന്നു ബാലൻ. ഫയർഫോഴ്സ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീട്ടിൽനിന്ന് 300 മീറ്ററോളം താഴെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.