തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്ന വിദേശികൾക്ക് പോലും സുരക്ഷ ഉറപ്പുവരുത്താതെ, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധം. വിഴിഞ്ഞം അടിമലത്തുറയിൽ വിദേശവനിതയെ അഞ്ചംഗ സംഘം ആക്രമിച്ച സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കൈക്കൊണ്ട നടപടികളാണ് വിവാദമാകുന്നത്.
കേസിലെ ഒന്നാം പ്രതി കോട്ടുകാൽ ചൊവ്വര, അടിമലതുറ സിൽവയ്യൻ ആന്റണി (35)യെ പൊലീസ് അറസ്റ്റ് ചെയ്ത് നിസാര വകുപ്പ് ചുമത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൂട്ടുപ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തിട്ടുമില്ല. ഇത് പൊലീസിന്റെ വീഴ്ചയെന്നാണ് ആക്ഷേപം. വിദേശ വനിതയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്യുകയായിരുന്നു.
വിദേശ വനിത 31 ന് രാത്രി അടിമലത്തുറ വഴി പോയപ്പോൾ സിൽവയ്യനും കൂട്ടാളികളും തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. വിദേശ വനിത രക്ഷപ്പെട്ട് ഹോട്ടലിൽ അഭയം തേടി. പ്രതികൾ ഷെഫിനെ മാരകമായി മർദിച്ചു.
രണ്ട് സംഭവങ്ങളിലും പരാതി ലഭിച്ചിട്ടും കേസ് എടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ശ്രമിക്കാത്തത് വിവാദമായി. തുടർന്നാണ് പൊലീസ് രണ്ടിന് രാത്രി കേസ് എടുത്ത് പ്രതികളെ രക്ഷപ്പെടാനുള്ള വകുപ്പ് ചുമത്തി ജാമ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.