തിരുവനന്തപുരം: വിഴിഞ്ഞം വണ്ടിത്തടം സ്വദേശിനി ഷഹ്ന ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാച്ചല്ലൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. പാച്ചല്ലൂര്‍ നജ്മുദ്ദീന് ഉദ്ഘാടനം ചെയ്തു. അധികൃതരുടെ പിന്തുണയോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികള്‍ എവിടെയുണ്ടെന്നറിഞ്ഞിട്ടും പൊലീസ് പിടികൂടുന്നില്ല. ഷെഹ്നയുടെ പിതാവ് ഷാജഹാനും മാതാവ് സുല്‍ഫത്തും ബന്ധുക്കളും പങ്കെടുത്തു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുംവരെ സമര രംഗത്തുണ്ടാവുമെന്ന് മാതാവ് സുല്‍ഫത്ത് പറഞ്ഞു. പ്രതികള്‍ പൊലീസിനെ പണം കൊടുത്ത് സ്വാധീനിച്ചതായും ആരോപിച്ചു. പാച്ചല്ലൂര്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി എ.കെ. ബുഖാരി മാര്‍ച്ചിന് നേതൃത്വം നല്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഷെഹ്നയുടെ മാതാവ് സുല്‍ഫത്തിനെ കണ്ട് പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.