പിടിയിലായ പ്രതികൾ
നെടുമങ്ങാട്: ലഹരി മിഠായി പാഴ്സലുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തമിഴ്നാട് വെയിലൂർ നഞ്ചുകൊണ്ടപ്പുറം കോളമേട് സ്വദേശി ഗണേശൻ (32), വെയിലൂർ നോർത്ത് കൊട്ടുമേഡ് സ്വദേശി മാർഗബന്ധു (22), അരിയൂർ തിരുവണ്ടൂർ സ്വദേശി പ്രശാന്ത് (32)എന്നിവരാണ് പിടിയിലായത്. ജില്ല ലഹരിവിരുദ്ധ ആക്ഷൻ ഫോഴ്സ് ആണ് പ്രതികളെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെ അഡ്രസിലാണ് പാഴ്സലായാണ് എത്തിച്ചത്.
ഇത് വാങ്ങിയ മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. 105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നത്. ഈ മിഠായിയികളിൽ ടെട്ര ഹൈഡ്രോ കനാമിനോൽ എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത നിറത്തിലാണ് ഈ മിഠായികൾ എത്തിയത്.
ഇതിനെ ചരസ് മിഠായി, ഗഞ്ച ടോഫി എന്നൊക്കെയാണ് വിളിക്കുന്നത്. ബോയ്സ് ഹോസ്റ്റലിനു സമീപത്തെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. സ്കൂൾ, കോളജ്, ടൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.