തിരുവനന്തപുരം: ഹോട്ടലിലെ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കണമെന്ന നഗരസഭനിർദേശം ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി. കരമന തളിയല്‍ റോഡ് ശ്രീ ഗണേഷ്ഭവന്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. മേയറുടെ നിർദേശപ്രകാരം നഗരസഭ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
ഇതിന്റെ ഭാഗമായി ഒരാഴ്ചമുമ്പ് നടത്തിയ ഗണേഷ് ഭവന് ഹോട്ടലിൽ പരിശോധനയിൽ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി നല്കിയ നോട്ടീസിനൊപ്പം ന്യൂനതകള്‍ പരിഹരിച്ചശേഷമേ പ്രവര്‍ത്തിക്കാവൂ എന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഏഴ് ദിവസത്തെ നോട്ടീസ് സമയം അവസാനിച്ച ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ പരിഹരിച്ചില്ലെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.