തിരുവനന്തപുരം: ഏഴുപേർക്ക് അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്. വിനോദിന് (54) മെഡിക്കൽ കോളജ് അധികൃതരുടെയും ജീവനക്കാരുടെയും യാത്രാമൊഴി. ഹൃദയവും കരളും വൃക്കകളും കൈകളും നേത്രപടലവുമടക്കം എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. ബൈക്കിൽ സ്വകാര്യ ബസിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വിനോദിന്റെ മസ്തിഷ്കമരണം ചൊവ്വ രാത്രിയോടെ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പന്ത്രണ്ടോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെത്തിച്ച വിനോദിന്റെ ഭൗതികശരീരത്തിൽ മെഡിക്കൻ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ്, പ്രോജക്ട് മാനേജർ എസ്. ശരണ്യ, കോഓഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് വൈശാഖ്, ഡോക്ടർമാർ, നഴ്സുമാർ, വിദ്യാർഥികൾ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.